ദുബൈ: തൊഴിലാളികൾക്ക് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ആനുകൂല്യങ്ങൾ ലഭിക്കുന്ന ലേബർ എക്സലൻസ് കാർഡുകൾ പുറത്തിറക്കി. ദുൈബ വേൾഡ് ട്രേഡ് സെൻററിൽ നടന്ന തഖ്ദീർ അവാർഡ് ദാന ചടങ്ങിലാണിവ പുറത്തിറക്കിയത്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക് ദുബൈയിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കും.
തഖ്ദീർ അവാർഡിൽ ഫോർ, ഫൈവ് സ്റ്റാറുകൾ ലഭിച്ച 15 കമ്പനികളിലെ 55,000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ കാർഡുകൾ നൽകും. ആർ.ടി.എ, ദീവ, ദുബൈ മുനിസിപ്പാലിറ്റി, ജി.ഡി.ആർ.എഫ്.എ എന്നീ വകുപ്പുകളിൽ കാർഡ് ഉപയോഗിച്ച് ആനുകൂല്യം ലഭിക്കും. ഈ സർക്കാർ വകുപ്പുകളിൽ അടക്കേണ്ട വിവിധ ഫീസുകളിൽ 25 മുതൽ 50 ശതമാനം വരെ ഇളവാണ് ലഭിക്കുക. ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾഡ് കാർഡും ബ്ലൂ കാർഡുമാണ് ഉണ്ടാവുക.
ഫോർ, ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചവർക്കാണ് ഗോൾഡ് കാർഡ് നൽകുന്നത്. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബ്ലൂ കാർഡ് ഗുണം ചെയ്യുക സ്വകാര്യ സ്ഥാപനങ്ങളിലാണ്. വാണിജ്യ േകന്ദ്രങ്ങളിലും മാളുകളിലും ആനുകൂല്യം നേടാം.രണ്ടു വർഷത്തിലൊരിക്കലാണ് തഖ്ദീർ അവാർഡ് പ്രഖ്യാപിക്കുക. ഈ കാലയളവിലാണ് കാർഡ് ഉപയോഗിക്കേണ്ടത്. ജേതാക്കളായ സ്ഥാപനങ്ങൾ അവാർഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷമായിരിക്കും അർഹരായ തൊഴിലാളികളെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.