അജ്മാന്: എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ അജ്മാൻ സ്റ്റഡിൽ സംഘടിപ്പിച്ച കുതിരലേലത്തിന് മികച്ച പ്രതികരണം. ലേലത്തില്‍ 81.69 ലക്ഷം ദിർഹമിെൻറ റെക്കോഡ് തുകയുടെ വിപണനം നടന്നു.
ലേലത്തിൽ പങ്കെടുത്ത 58 കുതിരകളിൽ 55 എണ്ണം വിറ്റുപോയി. ഏഴ് ലക്ഷം ദിര്‍ഹമാണ് ഏറ്റവും ഉയര്‍ന്ന ലേലത്തുക രേഖപ്പെടുത്തിയത്.
എമിറേറ്റ്സിൽനിന്നുള്ള ഒട്ടക കുതിരകളോട് താൽപര്യമുള്ളവരും നിരവധി ഉടമകളും ലേലത്തിൽ പങ്കെടുത്തു. പ്രതീക്ഷകൾക്കപ്പുറമുള്ള വൻ വിജയമായിരുന്നു ലേലമെന്ന് എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് അസോസിയേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ ഹർബി പറഞ്ഞു.
ആഡംബര ഇനത്തിൽപെട്ട മികച്ച ഇനം അറേബ്യൻ കുതിരകളെ പ്രദർശിപ്പിച്ചാണ് ഈ വർഷത്തെ ലേലം വ്യത്യസ്തമാക്കിയതെന്ന് അജ്മാൻ സ്റ്റഡ് ജനറൽ മാനേജർ ഖാലിദ് അൽ അമിരി പറഞ്ഞു. വലിയ ലേലങ്ങൾ ഇതിെൻറ ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.