ചില്ലർ (0-5 ഡിഗ്രി സെൽഷ്യസ്)
ഫ്രഷ് ആയതും മൂന്ന് ദിവസം വരെ കേടാവാതെ ഇരിക്കുന്നതുമായ ഉൽപന്നങ്ങൾ ചില്ലറിൽ സൂക്ഷിക്കണം. പാൽ, പാചകം ചെയ്ത ഭക്ഷണം, പച്ചക്കറികൾ, ചിക്കൻ, ഇറച്ചി, മീൻ, മുട്ട തുടങ്ങിയ ഉദാഹരണം. മിക്ക കീടാണുക്കൾക്കും 0- 5 ഡിഗ്രി സെൽഷ്യസിൽ സാധാരണ ഗതിയിൽ വളരാൻ കഴിയില്ല. മതിമായ വളർച്ചക്കേ സാധ്യതയുള്ളൂ. എന്നാൽ, ചില ബാക്ടീരിയകൾക്ക് ചില്ലറിെൻറ താപനിലയിലും നന്നായി വളരും. അതിനാൽ, ചില്ലറിൽ വെക്കുന്ന ഭക്ഷണം വൃത്തിയായി കവർ ചെയ്ത് സൂക്ഷിക്കണം. മൂന്നിൽ കൂടുതൽ ദിവസം സ്റ്റോർ ചെയ്യരുത്.
ഫ്രോസൺ ആയി സൂക്ഷിക്കേണ്ട ലോങ് ഷെൽഫ് ഉള്ള ഉൽപന്നങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാം. ഭക്ഷണ പദാർഥങ്ങളിലെ വെള്ളം ഐസാവുന്നത് മൂലം ആവശ്യമായ വെള്ളം ലഭിക്കാതെ കീടാണുക്കളുടെ വളർച്ച നിലക്കും. ഫ്രീസറിനുള്ളിലെ കീടാണു നിഷ്ക്രിയമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യും.
-18 ഡിഗ്രി സെൻറീഗ്രേഡാണ് ഫ്രീസറിന് ആവശ്യമായ പരമാവധി താപനില. എന്നാൽ, താപനില ക്രമീകരണത്തിലെ അപാകത മൂലം ഫ്രീസറിനുള്ളിൽ ഐസ് കട്ട കുമിഞ്ഞുകൂടാറുണ്ട്. ഇത് നിയമലംഘനമാണ്. ഇത് മൂലം ഫ്രീസറിനുള്ളിലെ ഉൽപന്നത്തിന് ആവശ്യമായ സംരക്ഷണം ലഭിക്കാതെ വരുന്നു. ഉൽപ്പന്നം പൂർണമായും ഉറച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഒരുതവണ ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് അലിയുന്ന ഉൽപന്നം വീണ്ടും ഫ്രീസറിൽ വെക്കരുത്. അലിഞ്ഞുപോയ നഗ്ഗട്സും പാറ്റീസും ഉപേക്ഷിക്കുക.
പാകം ചെയ്തതിന് ശേഷം ഉപഭോക്താക്കൾക്ക് വിളമ്പുന്ന ഭക്ഷണത്തിന് നിശ്ചയിച്ചിരിക്കുന്ന താപനിലയെയാണ് ഹോട്ട് ഹോൾഡിങ് എന്ന് പറയുന്നത്. പാകം ചെയ്തതോ വീണ്ടും ചൂടാക്കിയതോ ആയ ഭക്ഷണം വിളമ്പുന്നതിനോ പുറത്തുവെച്ച് പ്രദർശിപ്പിക്കുന്നതിനോ 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഹോട്ട് ഹോൾഡിങ് താപനില നിർബന്ധമാണ്. ഒരു ഭക്ഷണ പദാർഥം ഒന്നിൽ കൂടുതൽ തവണ ചൂടാക്കരുത്. വീണ്ടും ചൂടാക്കുന്നതും ഹോട്ട് ഹോൾഡിങും രണ്ടാണ്. പലർക്കും ഇത് ഒന്നാണെന്ന തെറ്റിദ്ധാരണയുണ്ട്. അത് മൂലം നിയമലംഘനവുമുണ്ടാകുന്നുണ്ട്. ഹോട്ട് ഹോൾഡിങ് മെഷീൻ ഉപയോഗിച്ചാണ് ചൂട് ക്രമീകരിക്കേണ്ടത്.
ഉൽപന്നത്തിെൻറ എല്ലാഭാഗത്തും താപനില കൃത്യമാണെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം ചില ഭാഗങ്ങൾ മാത്രം കേടാകാൻ സാധ്യതയുണ്ട്.
അടുക്കളയുടെ താപനില പരിധിയിൽ കൂടരുത്. തണുത്ത ഭക്ഷണം 20 ഡിഗ്രി സെൽഷ്യസിൽ താഴെ ചൂടിലായിരിക്കണം തയാറാക്കേണ്ടത്. പഞ്ചസാര, ഉപ്പ്, മൈദ പോലുള്ളവ ഡ്രൈ ആയി സൂക്ഷിക്കുന്ന സ്റ്റോറേജ് റൂമുകളുടെ താപനില 25 ഡിഗ്രിയിൽ കൂടരുത്. ഹ്യുമിഡിറ്റി 60- 65 ഡിഗ്രിയായിരിക്കണം. വായുസഞ്ചാരവും എ.സിയും ഉള്ള റൂമിലായിരിക്കണം ഇവ സ്റ്റോർ ചെയ്യേണ്ടത്.
അഞ്ച് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടകരമാണെന്നാണ് വിലയിരുത്തൽ. ഈ താപനിലയിലാണ് കീടാണുക്കളും രോഗാണുക്കളും കൂടുതലായി വളരുന്നത്. മനുഷ്യ ശരീരത്തിെൻറ ശരാശരി താപനിലയായ 37 ഡിഗ്രിയിലാണ് ഏറ്റവും കൂടുതൽ കീടാണുക്കൾ വളരുന്നത്. ഭക്ഷണം കുറച്ച് സമയത്തേക്കോ ദിവസത്തേക്കോ സൂക്ഷിച്ച് വെക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ അഞ്ച് ഡിഗ്രിയിൽ താഴെയോ അല്ലെങ്കിൽ 60 ഡിഗ്രിയുടെ മുകളിലോ സൂക്ഷിക്കണം.
പാചകം ചെയ്യുേമ്പാൾ ഭക്ഷണത്തിെൻറ കോർ ടെമ്പറേച്ചർ 75 ഡിഗ്രി സെൽഷ്യസായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.