ദുബൈ: മൂവാറ്റുപുഴ, കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ 'ആശ്രയം' യു.എ.ഇ സംഘടിപ്പിച്ച 'കനകോത്സവം-2022 നാടിെൻറ ഉണര്‍വ്' പരിപാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍, മൂവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്‍നാടന്‍, അഷ്റഫ് താമരശ്ശേരി, ആശ്രയം രക്ഷാധികാരികളായ ഇസ്മായില്‍ റാവുത്തര്‍, ഒമര്‍ അലി, നെജി ജെയിംസ്, ജിജി ആന്‍റണി, മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ സെക്രട്ടറി എം.എ. സഹീര്‍, പീസ് വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജത ജൂബിലിയോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ പ്രവർത്തന മൂലധനവുമായി ആശ്രയം ട്രസ്റ്റ് രൂപവത്കരിക്കാൻ തീരുമാനിച്ചു.
നിർധന കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നൽകിയ സമീർ പൂക്കുഴി, ബേബി മടത്തിക്കുടിയിൽ, സുനിൽ പോൾ, വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ജിജി ആന്‍റണി, മുഹമ്മദ് മുസ്തഫ, ഷംന റാഫി, ഡോ. മൊയ്തീൻ ചെറുകപിള്ളി, ഫെദ ഫാത്തിമ, ഫിദ നസ്റീൻ, ഡോ. താര പ്രദീഷ്, ഡോ. ഷീബ മുസ്തഫ നഫീസത്ത്, ജലാൽ അബുസമ, റൈസ രാജൻ, ദീപു ചാക്കോ, ഷുക്കൂർ കാരയിൽ, ഫെബിന റഷീദ് എന്നിവരെ ആദരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനുര മത്തായി സ്വാഗതവും കണ്‍വീനര്‍ ജിമ്മി കുര്യന്‍ നന്ദിയും പറഞ്ഞു.
വനിത സമ്മേളനം എ.ടി.എം ഫുഡ് സ്ഥാപകയും എം.ഡിയുമായ ആയിഷാ ഖാന്‍ ഉദ്ഘാടനം ചെയ്തു. ആശ്രയം വനിത വിഭാഗം പ്രസിഡന്‍റ് സിനിമോള്‍ അലികുഞ്ഞ് അധ്യക്ഷത വഹിച്ചു. അജിത അനീഷ്, വനിതാ വിഭാഗം കോഓഡിനേറ്റര്‍ തുഷാര തനീഷ്, ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാലിനി സജി സ്വാഗതവും സുബൈദ റഷീദ് നന്ദിയും പറഞ്ഞു.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു. നടന്‍ ചാര്‍ളിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള വിവിധ മത്സര പരിപാടികള്‍ നടത്തി. വടം വലി ഫൈനലില്‍ പോത്താനിക്കാട് ജിംഖാന ഒന്നാം സ്ഥാനം നേടി. സ്പോർട്സ് കൺവീനർ അനിൽ കുമാർ, ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ എന്നിവർ നേതൃത്വം നല്‍കി. യൂസഫ് കാരക്കാടും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.