അ​ജ്​​മാ​നി​ൽ ഗ​താ​ഗ​ത സാ​​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​നം 13ന്​

അ​ജ്മാ​ന്‍: ഗ​താ​ഗ​ത, സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക വി​ദ്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ പ്ര​ഥ​മ ഗ​താ​ഗ​ത സാ​ങ്കേ​തി​ക വി​ദ്യ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ അ​ജ്മാ​നി​ലെ അ​ൽ ജ​ർ​ഫ് ഏ​രി​യ​യി​ലെ എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി ഹാ​ളി​ലാ​ണ് പ്ര​ദ​ര്‍ശ​നം.

ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പ​രി​ഹാ​ര​ങ്ങ​ൾ, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഗ്ലോ​ബ​ൽ മാ​സ് ട്രാ​ൻ​സി​റ്റ് ക​മ്പ​നി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രാ​യ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ അ​വ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന പ​ദ്ധ​തി​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യും.

ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ, പ​ഠ​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കും.

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ന്‍റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന ല​ക്ഷ്യ​മെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ടെ​ക്‌​നോ​ള​ജി കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​നി​ലെ ടീം ​ലീ​ഡ​ർ എ​ൻ​ജി​നീ​യ​ർ സ​മി അ​ലി അ​ൽ ജ​ല്ലാ​ഫ് പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്കും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ഗ​താ​ഗ​ത മേ​ഖ​ല​യെ​ന്ന​തി​നാ​ൽ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കാ​യി ഭാ​വി നി​ക്ഷേ​പ സ്രോ​ത​സ്സ് സൃ​ഷ്ടി​ക്കു​ന്ന​തി​നും പ്ര​ദ​ര്‍ശ​നം ല​ക്ഷ്യ​മി​ടു​ന്നു.

Tags:    
News Summary - Exhibition in Ajman on 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.