???? ???????????????? ?????? ??????????

ദുബൈ വിമാനത്താവളത്തിലേക്ക്​ യാത്രക്കാർ എത്തി തുടങ്ങി

ദുബൈ: കാത്തിരിപ്പിനും പ്രാർഥനക്കുമൊടുവിൽ നാടണയാൻ കൊതിച്ച് ദുബൈ വിമാനത്താവളത്തിലേക്ക്​ യാത്രക്കാർ എത്തിതുടങ്ങി. യു.എ.ഇ സമയം വൈകുന്നേരം 5.10നാണ്​ വിമാനം പുറപ്പെടുന്നത്​. നാല്​ മണിക്കൂർ മുമ്പാണ്​ റിപ്പോർട്ട്​ ചെയ്യാൻ പറഞ്ഞിരുന്നതെങ്കിലും വ്യാഴാഴ്​ച രാവിലെ മുതൽ തന്നെ വിമാനത്താവളത്തിലേക്ക്​ യാത്രക്കാർ എത്തിയിരുന്നു. 

177 പേരാണ്​ ദുബൈയിൽ നിന്ന്​ യാത്രയാകുന്നത്​. ഇതിൽ പകുതി യാത്രക്കാരുടെയും ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്​. ഇതുവരെ ആരെയും പോസിറ്റീവായി കണ്ടെത്തി മാറ്റി നിർത്തിയിട്ടില്ല. വിമാനത്താവളത്തിൽ ​യാത്രയാക്കാൻ വരുന്നവർ വാഹനത്തിൽ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ നിർദേശമുണ്ടായിരുന്നതിനാൽ കൂടെ എത്തിയവർ ഉടൻ തന്നെ തിരിച്ചു പോയി. 

അതേസമയം, എയർ ഇന്ത്യയിൽ നിന്ന്​ നൽകിയ ഡിക്ലറേഷൻ ഫോം വിമാനത്താവളത്തിൽ സ്വീകരിക്കാതിരുന്നത്​ ആശയക്കുഴപ്പമുണ്ടാക്കി. ഇതേ തുടർന്ന്​ യാത്രക്കാർക്ക്​ വേറെ ഡിക്ലറേഷൻ ഫോം നൽകിയിട്ടുണ്ട്​.  
 

Tags:    
News Summary - Expat Reached At Dubai airport -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.