അജ്മാൻ: യു.എ.ഇയിലെ വിളയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ 'നിലാവ് യു.എ.ഇ വിളയൂർ പഞ്ചായത്ത് പ്രവാസി കൂട്ടായ്മ' രണ്ടാം വാർഷികാഘോഷവും പുതിയ കമ്മിറ്റി രൂപവത്കരണവും നടത്തി.
അജ്മാനിലെ റിയൽ സെൻററിൽ നടന്ന ജനറൽ ബോഡിയിൽ നിസാർ പാലോളിക്കുളമ്പിനെ പ്രസിഡൻറായും ജലീൽ കരുവാൻകുഴിയെ ജനറൽ സെക്രട്ടറിയായും സുബൈർ ഓടുപാറയെ ട്രഷററായും തിരഞ്ഞെടുത്തു. സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായ പൊതുസമ്മേളന പരിപാടി മാധ്യമ പ്രവർത്തകൻ ആർ.ജെ. ഫസ്ലു ഉദ്ഘാടനം ചെയ്തു. നസീർ വാടാനപ്പള്ളി, ആർ.ജെ. വൈശാഖ്, ആർ.ജെ. തൻസി ഹാശിർ, നിസാർ പട്ടാമ്പി, കരീം വലപ്പാട്, ബഷീർ തിരുവേഗപ്പുറ, ഷരീഫ് വളപുരം, യൂസുഫ് കാരക്കാട്, ഡോ. തോട്ടുങ്ങൽ മുസ്തഫ എന്നിവരും അതിഥികളായിരുന്നു.
കോവിഡ് മുന്നണിപ്പോരാളികളായ അനസ് ആമയൂർ, റാഷിദ് കരിങ്ങനാട് എന്നിവരെയും കൂടാതെ ഐ.സി.എഫ്, കെ.എം.സി.സി, അക്കാഫ്, ഇൻകാസ്, പി.ആർ.ഒ അസോസിയേഷൻ എന്നീ സംഘടനകളെയും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ദുബൈ മാരത്തണിൽ 48 മിനിറ്റിൽ 10 കി.മീറ്റർ ഫിനിഷ് ചെയ്ത മുനീർ അൽ ബർഷയെയും പ്രവാസികൾക്ക് വേണ്ടി ഒരുമാസംകൊണ്ട് ഇന്ത്യയൊട്ടാകെ ബൈക്കിൽ സഞ്ചരിച്ച് തിരിച്ചെത്തിയ റാസിഖ് വിളയൂരിനെയും ചടങ്ങിൽ ആദരിച്ചു. ബുർജീൽ ജിയോജിത് ഡയറക്ടർ കെ.വി. ശംസുദ്ദീൻ ക്ലാസെടുത്തു. കലാസന്ധ്യക്ക് ചലച്ചിത്ര പിന്നണിഗായിക ഹർഷ ചന്ദ്രൻ നേതൃത്വം നൽകി. ചടങ്ങിൽ നിസാർ പാലൊളികുളമ്പ് അധ്യക്ഷത വഹിച്ചു. ജലീൽ കരുവാൻകുഴി സ്വാഗതവും സുബൈർ ഓടുപാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.