ദുബൈ: പ്രവാസ സമൂഹത്തിന് പ്രതീക്ഷയേറി. പിറന്ന നാട്ടിൽ തിരിച്ചുചെന്നാൽ ചേർത്തുപിട ിക്കാൻ പ്രിയപ്പെട്ടവരുണ്ട് എന്ന ആശ്വാസം. മടങ്ങിയെത്തുന്നവർക്ക് സൗകര്യമൊരുക്കാ ൻ തങ്ങളുണ്ടെന്ന പ്രഖ്യാപനം അവരുടെ മനസ്സ് നിറച്ചു. ഏറ്റെടുക്കാനും പരിചരിക്കാനും ക േരള സർക്കാറും മുൻനിര മത, സാമൂഹിക നായകരും സംഘടനകളും ക്ലബുകളും ഇടവക അധികാരികള ും മഹല്ല് കമ്മിറ്റികളും ക്ഷേത്ര പരിപാലന കൂട്ടായ്മകളും പ്രഖ്യാപിച്ചത് വലിയ പ്രതീക്ഷയാണ് പ്രവാസികൾക്ക് നൽകിയിരിക്കുന്നത്. അതുവഴി, കേരളം അതിജീവനത്തിെൻറ പുതുചരിത്രമെഴുതാനുള്ള പുറപ്പാടിനൊരുങ്ങിക്കഴിഞ്ഞു. രോഗവുമായി എത്തുന്നവരെന്ന മട്ടിൽ പ്രവാസികൾക്ക് ഭ്രഷ്ട് കൽപിക്കപ്പെടും എന്ന ആശങ്കയാണ് പലരേയും ആകുലപ്പെടുത്തിയത്. എന്നാൽ, പ്രവാസിയുടെ വിയർപ്പിെൻറ കൂടി കരുത്തിൽ ഉയർന്നുവന്ന സ്ഥാപനങ്ങൾ അവർക്കായി തുറന്നിടുമെന്നും പരിചരണം ഒരുക്കുമെന്നുമുള്ള വാഗ്ദാനം ഇൗ ദുരിതകാലത്തും ചെറുതല്ലാത്ത ആഹ്ലാദമാണ് പകരുന്നത്. അവരിപ്പോൾ ശുഭപ്രതീക്ഷയിലാണ്.
പ്രവാസികളിൽ പലർക്കും ചികിത്സ, േജാലി, പ്രസവം തുടങ്ങി വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങണമെന്നുണ്ട്. വിമാനവിലക്ക് മൂലം കഴിയുന്നില്ല. യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ നാട്ടിൽപോകാൻ ആഗ്രഹമുള്ളവരെ എത്തിക്കാൻ തയാറാണെന്നറിയിെച്ചങ്കിലും കേന്ദ്രസർക്കാർ കനിഞ്ഞിട്ടില്ല. പ്രവാസികളെ ചേർത്തുപിടിക്കാൻ കേരളത്തിലെ സാംസ്കാരിക-മത-സാമൂഹിക സംഘടനകെളല്ലാം മുന്നോട്ടുവന്നത് ഏറ്റവും ഹൃദ്യമാണെന്ന് കെ.എം.സി.സി യു.എ.ഇ ദേശീയ പ്രസിഡൻറ് പുത്തുർ റഹ്മാൻ പറഞ്ഞു. മതമോ രാഷ്ട്രീയമോ ആലോചിക്കാതെ മനുഷ്യരാണ് നമ്മളെന്ന് മലയാളി വീണ്ടും ബോധ്യപ്പെടുത്തി. നവകേരളം പടുത്തുയർത്താൻ വീടുവിട്ടിറങ്ങിപ്പോയ മനുഷ്യർ അന്യരല്ല എന്ന ബോധ്യം മലയാള നാടിനുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇൗ കാലഘട്ടത്തെയും നമ്മൾ അതിജയിക്കും -റഹ്മാൻ പറഞ്ഞു.
പ്രവാസികളെ നാട്ടിലേക്ക് സ്വാഗതം ചെയ്യുക വഴി കേരളത്തിലെ സംഘടനകൾ വേറിട്ട വഴികാട്ടുകയാണെന്ന് മലയാളം മിഷന് യു.എ.ഇ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ കെ. എല്‍. ഗോപി അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് സൗകര്യം ഒരുക്കണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. സങ്കടമോ രോഗമോ വന്നാൽ കുടുംബാംഗങ്ങളെ വഴിയിൽ ഉപേക്ഷിക്കുകയല്ല സ്വന്തം വീട്ടിലെത്തിച്ച് ശുശ്രൂഷിക്കുകയാണ് മാനുഷികത. അതിനാണ് േകരളം വഴി കാണിച്ചത്. കേരളത്തിെല ഒാരോ രാഷ്ട്രീയ- സാംസ്കാരിക -മത-മതരഹിത കൂട്ടായ്മകളും ഇതിനെ നെഞ്ചേറ്റുന്നത് അഭിമാനകരമാണ്. പ്രവാസികൾ നാട്ടിലേക്ക് എത്തിയാൽ പ്രയാസമാകും എന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ട ഘട്ടത്തിൽ അവരെ ഞങ്ങൾ ചേർത്തുപിടിക്കാം എന്നു പറഞ്ഞ കേരളത്തിലെ മത-സാമൂഹിക പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മാനവികതയുടെ കൊടിക്കൂറയാെണന്ന് ഒ.െഎ.സി മിഡിൽ ഇൗസ്റ്റ് മൻസൂർ പള്ളൂർ പറഞ്ഞു. മാനുഷിക പരിഗണന അർഹിക്കുന്ന പ്രവാസികളെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം ഉടൻ ആരംഭിക്കണം. ഇക്കാര്യത്തിൽ, സർക്കാർ ഇനിയും മടികാണിക്കരുത്- അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ തീരുമാനത്തിന് തങ്ങൾ കാത്തിരിക്കുകയാണെന്ന് സേവനം എസ്.എൻ.ഡി.പി യു.എ.ഇ ചാപ്റ്റർ ചെയർമാൻ എം.കെ. രാജൻ പ്രതികരിച്ചു. പ്രവാസികൾ വന്നാൽ സ്വീകരിക്കാൻ തയാറാണെന്ന് ഞങ്ങളെ സ്നേഹിച്ച് പരിപാലിച്ചു പോരുന്ന നാട് പറയുകയാണ്. ഇവിടെ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവരെ ചേർത്തു പിടിക്കാമെന്ന് ജനകീയ നായകരും സംഘടനകളും സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇനി സർക്കാർ തീരുമാനം വൈകരുത്. ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്-രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.