ഫുജൈറ: യാത്രനിയന്ത്രണംമൂലം നാട്ടിൽ കുടുങ്ങി ജോലി നഷ്ടപ്പെടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്ത പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഹൈബി ഈഡൻ എം.പി ഉറപ്പുനൽകി.
ഫുജൈറയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പിയുമായി ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡൻറ് കെ.സി. അബൂബക്കറിെൻറ നേതൃത്വത്തിലുള്ള സംഘടനാപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും എം.പി ഉറപ്പുനൽകി. പ്രവാസികളുടെ പ്രയാസങ്ങൾ ഇൻകാസ് നേതാക്കൾ എം.പിയെ ധരിപ്പിച്ചു.
കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ കുടുങ്ങിയവർക്കും ഒരു സഹായവും ലഭിച്ചിട്ടില്ല. പലരും ആത്മഹത്യയുടെ വക്കിലാണ് -ഇൻകാസ് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രസിഡൻറ് കെ.സി. അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാതൃ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് സതീഷ് കുമാർ, കോട്ടയം ജില്ല പ്രസിഡൻറ് ബിജോയ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.