ദുബൈ: ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബി.എഫ്.ഐ) ഡെവലപ്‌മെൻറ് കമീഷൻ വൈസ് ചെയര്‍മാനായി യു.എ.ഇ–സൗദി വ്യവസായി. കണ്ണൂർ സ്വദേശിയും കേരള സംസ്ഥാന അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡൻറുമായ എന്‍.കെ. സൂരജാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഇദ്ദേഹം. ബി.എഫ്.ഐ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് ഐ.ഡി. നാനാവതി ചെയര്‍മാനായ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സംസ്ഥാന അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡൻറായി രണ്ടുവര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വന്തം നാടായ കണ്ണൂരില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും അഴീക്കോട് ചാല്‍ ബീച്ചിലും ദേശീയ, സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി നടത്താൻ കഴിഞ്ഞിരുന്നു.
കേരള പൊലീസ് സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തില്‍ ബോക്‌സിങ് താരങ്ങളെ പരിഗണിക്കണമെന്നും നിലവില്‍ ബോക്‌സിങ് ടീമില്ലാത്ത കേരള പൊലീസില്‍ ടീം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ലോക കേരളസഭ അംഗമായ ഇദ്ദേഹം സൗദിയിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ 'കിയോസ്' എന്ന സംഘടനയുടെ ചെയർമാൻ, റിയാദിലെ മലയാളി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കെ.ബി.എഫിെൻറ രക്ഷാധികാരി സമിതി അംഗം, ഇന്ത്യൻ ബിസിനസ് ഫോറത്തിെൻറ വൈസ് പ്രസിഡൻറ് പദവികളും വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.