ദുബൈ: പ്രവാസ ലോകത്ത് വർഷങ്ങൾ ചെലവഴിക്കുന്നവർ പോലും വെറും കൈയോടെ മടങ്ങുന്നത് സാധാരണമാണെന്നും ഇത് ഒഴിവാക്കാൻ പ്രവാസികൾക്ക് ജീവിതത്തിൽ വ്യക്തമായ പ്ലാനുണ്ടാവണമെന്നും യു.എ.ഇ കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്‌യ തളങ്കര. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച 'ദി വേവ് ലീഡേഴ്‌സ് കോൺക്ലേവ്- 2021' പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തമായ പദ്ധതിയോടെ ജീവിച്ചവർ ഇന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മാന്യമായി ജീവിക്കുന്നുണ്ട്. വരുംകാലങ്ങളിൽ ഇതിൽനിന്ന് പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ ചിട്ടകൾ കൊണ്ടു വന്നാൽ മാത്രമെ സന്തുലിതമായ ഭാവി കെട്ടിപ്പടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡൻറ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി നടത്തുന്ന അത്യാഹിത സേവനങ്ങൾ എന്ന വിഷയത്തിൽ കാസർകോട് ജില്ല കമ്മിറ്റി ഡിസീസ്ഡ് കെയർ ജനറൽ കൺവീനർ ഇബ്രാഹിം ബെരിക്ക ക്ലാസെടുത്തു.
കെ.എം.സി.സി ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, നൂറുദ്ദീൻ, ഇസ്മായിൽ നാലാം വാതുക്കൽ, റൗഫ് കെ.ജി.എൻ, സിദ്ദീഖ്, ആരിഫ് ചെരുമ്പ, യൂസഫ് ഷേണി, സൈഫുദ്ദീൻ മൊഗ്രാൽ, റഷീദ് പടന്ന, അസി എസ്. കമാലിയ, ഹാരിസ്, അസ്‌കർ ചൂരി, ഖലീൽ ചൗക്കി, നാസർ പാലക്കൊച്ചി, സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, റഊഫ് അറന്തോട്, സിദ്ദീഖ് കുമ്പഡാജെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.