ദുബൈ: റമദാനൊപ്പം വിരുന്നെത്തിയ വിഷുവിനെ ആഘോഷത്തോടെ വരവേൽക്കാനൊരുങ്ങി പ്രവാസലോകം. ആഘോഷപ്പൊലിമയില്ലാതെ കടന്നു പോയ കഴിഞ്ഞ രണ്ട് വിഷുക്കാലത്തിന്‍റെ കടം തീർക്കാനാവശ്യമായ കൂട്ടൊരുക്കിയാണ് പ്രവാസികൾ വിഷുവിനെ ആനയിക്കുന്നത്. കേരളത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കൊന്നപ്പൂവും കണിവെള്ളരിയും തൂശനിലയും പഴം പച്ചക്കറികളുമെല്ലാം ദിവസങ്ങൾക്കുമുമ്പേ എത്തി. ഇതിനുപുറമെ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ വിളവെടുത്ത പച്ചക്കറികളും വിഷു ലക്ഷ്യമാക്കി മാർക്കറ്റിൽ നിറഞ്ഞുകഴിഞ്ഞു. മുൻകാലങ്ങളിൽ നാട്ടിൽനിന്നുള്ളവക്കായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ യു.എ.ഇയിലെയും വിദേശരാജ്യങ്ങളിലെയും ഉൽപന്നങ്ങൾ വിഷു ലക്ഷ്യമിട്ട് മാർക്കറ്റിൽ എത്തുന്നുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങള്‍ക്കുപുറമെ പുതുവസ്ത്രങ്ങളുടെ വലിയ ശ്രേണിയും മാർക്കറ്റിൽ ലഭ്യമാണ്.
ലുലു ഉൾപ്പെടെയുള്ള ഹൈപ്പർ മാർക്കറ്റുകളും വിഷു വിപണി സജീവമാക്കി. നാട്ടില്‍നിന്നുള്ള വെള്ളരി, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, മത്തന്‍, ഇളവന്‍, പയര്‍, മുരിങ്ങ തുടങ്ങിയ എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യം. ആളുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ കറിക്കും ആവശ്യമായ അത്രയും അളവില്‍ അരിഞ്ഞ പച്ചക്കറിക്കൂട്ടുകള്‍ വിഷു സ്പെഷല്‍ വിപണിയിലുണ്ട്. നാട്ടില്‍നിന്നുള്ള തൂശനിലയും കൊന്നപ്പൂവും വിപണിയിലെ വേറിട്ട കാഴ്ചയാണ്. വിഷുസദ്യക്കായുള്ള ബുക്കിങ്ങും തുടങ്ങി. പാലട, ശര്‍ക്കര, പ്രഥമന്‍, പാല്‍, നെയ്യ്, പഴം പായസങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കിലോക്കണക്കിന് വാങ്ങാനും ലുലുവിൽ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.