ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വെ​സ്റ്റ്

ബെ​സ്റ്റ​ൺ പേ​ൾ ക്രീ​ക്ക് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച വി​ഷ​ൻ

വി​സ്ത എം​പ​വ​റി​ങ് വി​ട്ടാ​ലി​റ്റി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ

എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

‘ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസികളും സുസജ്ജരാകണം’

‘ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസികളും സുസജ്ജരാകണം’

ദു​ബൈ: മ​തേ​ത​ര ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് നാ​ടി​നൊ​പ്പം പ്ര​വാ​സി സ​മൂ​ഹ​വും സു​സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും മ​ത​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് താ​ഴെ ഇ​റ​ക്കാ​ൻ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം.​എ​ൽ.​എ​യു​മാ​യ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ പ്ര​സ്താ​വി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ഷ​ൻ വി​സ്ത എം​പ​വ​റി​ങ് വി​ട്ടാ​ലി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത മ​ണ്ഡ​ലം മു​നി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 200 പേ​രാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ൻ​സാ​രി തി​ല്ല​ങ്കേ​രി​യും ട്രെ​യ്ന​റും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റു​മാ​യ അ​ഡ്വ. ഇ​ബ്രാ​ഹിം പ​ള്ള​ങ്കോ​ടും വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.

മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം അ​ഷ്‌​റ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര, എം.​സി ഹു​സൈ​നാ​ർ ഹാ​ജി, ഹ​നീ​ഫ് ചെ​ർ​ക്ക​ള, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഷ്‌​റ​ഫ് ക​ർ​ള, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​എ​സ്. സോ​മ​ശേ​ഖ​ര, വ​നി​ത ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ആ​യി​ഷ,‌ ഗ​ഫൂ​ർ എ​രി​യാ​ൽ, സെ​ഡ്.​എ. ക​യ്യാ​ർ ജം​ഷാ​ദ് പാ​ല​ക്കാ​ട്, സ​ഹ​ദു​ല്ല, ആ​യി​ഷ സ​ഹ​ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - 'Expatriates should also be well prepared for the recovery of India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.