ദുബൈ: ഫുഡ് പാക്കേജിങ് ഉൽപന്ന നിർമാതാക്കളായ ഹോട്പാക്ക് ഗ്ലോബൽ ജീവനക്കാർക്ക് എക്സ്പോയിൽ പങ്കെടുക്കാൻ മൂന്നുദിവസം അവധി നൽകി. എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വിവിധ സംസ്കാരങ്ങളെയും വിജ്ഞാനങ്ങളും അടുത്തറിയാൻ ജീവനക്കാർക്ക് അവസരമൊരുക്കുന്നതിെൻറ ഭാഗമായാണ് അവധി നൽകുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
190ലേറെ രാജ്യങ്ങളുടെ സംസ്കാരവും ബിസിനസ് സാധ്യതകളും മനസിലാക്കാൻ ലഭിക്കുന്ന വളരെ അപൂർവമായ അവസരമാണെന്ന് മനസിലാക്കിയാണ് ഹോട്ട്പാക്ക് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗ്രൂപ്പ് എം.ഡി പി.ബി അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇതിലൂടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർക്ക് വിശ്വമേള ആസ്വദിക്കാനാവും. സന്ദർശനം ജീവനക്കാരിൽ പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും ആഗോള കാഴ്ചപ്പാട് രൂപപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
എക്സ്പോ നിരവധി ബിസിനസ് സാധ്യതകൾ തുറക്കുകയും പല മേഖലകളെയും ശക്തിപ്പെടുത്തുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇക്ക് പുറത്ത് മറ്റു ജി.സി.സി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും എക്സ്പോ സന്ദർശിക്കാൻ പ്രത്യേക സ്കീമിന് കമ്പനി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.