ദുബൈ: ലോകം കാത്തിരിക്കുന്ന എക്സ്പോ2020ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സജ്ജീകരണങ്ങളും പിന്തുണയും ഒരുക്കുന്നതിന് ദുബൈ പൊലീസ് ജനറൽ കമാൻഡും എക്സ്പോ 2020 ഒഫീസും തമ്മിൽ ധാരണായി. ഇതിെൻറ ഉടമ്പടി പത്രം എക്സ്പോ2020 ഒാഫീസ് ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രിയുമായ റീം ബിൻത് ഇബ്രാഹിം അൽ ഹഷ്മിയും ദുബൈ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയും ഒപ്പുവെച്ചു. സുരക്ഷ-സാേങ്കതിക പിന്തുണ, വളണ്ടിയർമാർക്കുള്ള പരിശീലനം, സുരക്ഷാ ബോധവത്കരണം, കൺസൾേട്ടഷൻ എന്നിവ നടത്തുന്ന ചുമതല ദുബൈ പൊലീസിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.