മലബാർ ഗ്രൂപ്​്​്​ ചെയർമാൻ എം.പി. അഹമ്മദും മറ്റു മുതിർന്ന മാനേജ്മെൻറ്​ ടീം അംഗങ്ങളും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിനും യു.എ.ഇ ഇന്ത്യൻ അംബാസഡർ പവൻ കപൂറിനുമൊപ്പം ദുബൈ എക്​സ്​പോ നഗരിയിൽ

എക്​സ്​​പോ 2020: ശ്രദ്ധനേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്​

ദുബൈ: എക്​സ്​​പോ 2020ൽ ലോകശ്രദ്ധയാകർഷിച്ച് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ്​.

ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് രാജ്യത്തി​െൻറ ആഭരണ നിർമാണ മേഖലയിലെ മഹത്തരമായ സാംസ്​കാരിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുകയാണ്. മേളയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്​ത കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മലബാർ ഗോൾഡി​െൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഇന്ത്യയെപ്പോലെ സാംസ്​കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തി​െൻറ തനതായ പാരമ്പര്യവും കരകൗശല മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഗ്രൂപ്​​ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു. തുടർന്ന് മന്ത്രിയും മലബാർ ഗ്രൂപ്​ ചെയർമാനും കൂടിക്കാഴ്​ച നടത്തി. 'മേക്​ ഇൻ ഇന്ത്യ, മാർകറ്റ്​ ടു ദ വേൾഡ്​' എന്ന ആശയത്തിലൂന്നിയായിരുന്നു ചർച്ച. ഇന്ത്യൻ നിർമിത ആഭരണങ്ങൾ ലോകവിപണിയെ പരിചയപ്പെടുത്തുന്നതിനും അതുവഴി നിർമാണം, വിൽപന, സപ്ലൈ ചെയിൻ, ഐ.ടി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും അവസരമുണ്ടാക്കുകയും കയറ്റുമതി വർധനയിലൂടെ രാജ്യത്തി​െൻറ വ്യാവസായിക സാമ്പത്തിക പുരോഗതി കൈവരിക്കുകയുമാണ്​ ഇതി​െൻറ ലക്ഷ്യം.

ലോകരാജ്യങ്ങളുടെ വാണിജ്യ-വിനോദ മേഖലകളിലെ ഏറ്റവും വലിയ വേദിയായ ദുബൈ എക്​സ്​​പോയിൽ, ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടന്ന് മലബാർ ഗ്രൂപ്​ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

ബൃഹത്തായ സാസ്​കാരിക വൈവിധ്യമുള്ള ഒരു രാജ്യമായിരിക്കെ ഇന്ത്യയിലെയും അന്താരാഷ്​ട്രതലങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളെയും സംതൃപ്​തരാക്കുന്ന ആഭരണശേഖരങ്ങളാണ് മലബാറി​െൻറ ഏറ്റവും വലിയ സവിശേഷതയെന്നും സമ്പൂർണ ഹാൾമാർക്കിങ്​ പ്രക്രിയ നടപ്പാക്കിയതോടെ വ്യവസായ രംഗത്തെ കമ്പനിയുടെ ആത്മവിശ്വാസവും ജനപിന്തുണയും വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക്​ സമ്പൂർണ ഹാൾമാർക്കിങ്​ നിർബന്ധമാക്കിയ തീരുമാനം മാതൃകാപരവും ചരിത്രപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Expo 2020: Malabar Gold and Diamonds get attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.