ദുബൈ: മികവുറ്റ ഭരണ നിർവഹണ മാതൃകകൾ ചർച്ച ചെയ്യുന്ന ആഗോള തലത്തിലെ സുപ്രധാന വേദി യായ ലോക സർക്കാർ ഉച്ചകോടിയുടെ അടുത്ത അധ്യായം ചരിത്ര സംഭവമായി മാറും. ലോകം കാത്തിര ിക്കുന്ന എക്സ്പോ2020 യോടനുബന്ധിച്ചാണ് ഉച്ചകോടി അരങ്ങേറുക. 2020 നവംബർ 22 മുതൽ 25 വരെയാണ് പരിപാടി. രാഷ്ട്രനേതാക്കളും ഉന്നതനാമങ്ങളും ഉൾപ്പെടെ 10000 പേരടക്കം ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പരിപാടിക്കുണ്ടാവുക. ലോക സർക്കാർ ഉച്ചകോടിയുടെ ആതിഥേയനും ചാലക ശക്തിയുമായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
190 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും വിദഗ്ധരുമാണ് ഉച്ചകോടിക്ക് എത്തുക. അന്താരാഷ്ട്ര സഹകരണവും അറിവുകളുടെ പങ്കുവെക്കലും എന്ന ലക്ഷ്യത്തിന് കൂടുതൽ കരുത്തുപകരും എക്സ്േപാ2020നൊപ്പം നടക്കുന്ന ലോക സർക്കാർ ഉച്ചകോടി. അതി ഗംഭീരമായ എക്സ്പോയും ഉച്ചകോടിയും ഒരുക്കി ലോകത്തെ മികച്ച ഭരണവും ഭാവിയും ചർച്ച ചെയ്യുവാൻ ക്ഷണിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.