ദുബൈ: യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ്പോ 2020 സൈറ്റിൽ സന്ദർശനം നടത്തി. എക്സ്പോക്ക് വേണ്ടി നടത്തിവരുന്ന മുന്നൊരുക്കങ്ങളിലും സജ്ജീകരണങ്ങളിലും സന്തുഷ്ടി രേഖപ്പെടുത്തിയ അദ്ദേഹം പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും യുവതയുടെ പങ്കാളിത്തത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ഉൗന്നിപ്പറഞ്ഞു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം സന്ദർശനത്തിനെത്തിയ അദ്ദേഹം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലൂടെ ആകാശ വീക്ഷണം നടത്തി. ആർ.ടി.എ ഒരുക്കുന്ന 2020 മെട്രോ റൂട്ടിെൻറ പ്രവർത്തനങ്ങളിലും ശൈഖ് മുഹമ്മദ് തൃപ്തി അറിയിച്ചു. റിയൽ എസ്റ്റേറ്റ് വികസനം, അന്തർ ദേശീയ പങ്കാളിത്തം, വ്യവസായ വികസനം, യുവ പങ്കാളിത്തം എന്നിവ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികൾ വൈസ് പ്രസിഡൻറിനോട് വിശദീകരിച്ചു.
എക്സ്പോ2020 ഉന്നത സമിതി ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡൻറുമായ ശൈഖ്ള അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, അന്തർദേശീയ സഹകരണ കാര്യ സഹമന്ത്രിയും 2020 ബ്യൂറോ ഡി.ജിയുമായ റീം അൽ ഹാഷിമി എന്നിവർ ചേർന്ന് ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു. ഉന്നത സമിതി അംഗങ്ങളായ സഹമന്ത്രിയും അഡ്നോക് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബിർ, നാഷനൽ മീഡിയാ കൗൺസിൽ ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി, ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർലൂത്ത, ദുബൈ ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഇൗദ് അർമാനി, ഖലീഫ അൽ സഫീൻ, ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ അൽ മറി തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.