ദുബൈ: വേൾഡ് എക്സ്പോ 2030യുടെ ആഥിതേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും അഭിനന്ദനം.
സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും ശൈഖ് മുഹമ്മദ് സാമൂഹികമാധ്യമമായ ‘എക്സി’ലൂടെ അഭിനന്ദനമറിയിച്ചു. ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. റിയാദിനെ ലോകത്തെ വിസ്മയിപ്പിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ശൈഖ് ഹംദാനും കുറിച്ചു. വേൾഡ് എക്സ്പോ 2020 യുടെ ആതിഥേയത്യം ദുബൈ നഗരത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.