ദുബൈ: കോവിഡ് മഹാമാരിയിൽനിന്നുള്ള തിരിച്ചുവരവിെൻറ പാതയിലെ നാഴികക്കല്ലാകും ദുബൈ എക്സ്പോ 2020തെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആറുമാസം നീണ്ടുനിൽക്കുന്ന ആഗോളമേളക്ക് നൂറുദിനം മാത്രം ബാക്കിനിൽക്കെ കഴിഞ്ഞദിവസം കൗണ്ട്ഡൗൺ ആരംഭിച്ച പശ്ചാത്തലത്തിലാണ് ട്വിറ്ററിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം കുറിച്ചത്.
ഇത്തരമൊരു പ്രധാനപ്പെട്ട സമയത്ത് ചരിത്രപരമായ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ മേള സംവാദത്തിനുള്ള വേദിയുമാകും -അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. 192 ലോക രാജ്യങ്ങളുടെ പവലിയനുകളും നിരവധി മറ്റു പ്രദർശനങ്ങളും ഒരുങ്ങുന്ന എക്സ്പോ 2020 ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.