ഷാർജ പുസ്തകോത്സവത്തിലെ മൈം കലാകാരൻമാർ
ഷാർജ: എക്സ്പോ സെൻററിെൻറ വരാന്തയിലൂടെയും വിവിധ പവലിയനുകളുടെ ഇടവഴികളിലൂടെയും ബഹുവർണ വേഷവിധാനങ്ങളോടെ പറയാതെ പറഞ്ഞുനീങ്ങുന്ന മൈം കലാകാരൻമാർ സന്ദർശകരുടെ മനം കവരുന്നു. വായനയുടെ പ്രസക്തിയാണ് ഇവരുടെ മൈമിൽ ഇതൾ വിടർത്തുന്നത്.
അക്ഷരങ്ങളുടെ വൃത്തത്തിനകത്ത് നൃത്തം ചെയ്തും കൈയിലെ സ്യൂട്ട്കേസുകളുമായി ആൾക്കൂട്ടത്തിലലിഞ്ഞുമാണ് ഇവർ കാണികളെ കൈയിലെടുക്കുന്നത്. സമയം പോയികൊണ്ടിരിക്കുകയാണെന്നും അത് പാഴാക്കാൻ നിന്നാൽ ജീവിതം പാഴായി പോകുമെന്നും വായനയിലൂടെ പുത്തൻചിന്തകൾ ഇതൾ വിരിയുമെന്നുമുള്ള സന്ദേശങ്ങളാണ് കലാകാരൻമാർ പകരുന്നത്. അവരവരുടെ ഫോണുകളിൽ മാത്രം അലിഞ്ഞില്ലാതാകാതെ, പുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടാനാണ് ഈ നാൽവർ സംഘം ഉണർത്തുന്നത്. യഥാർഥ പുസ്തകങ്ങൾ വായിക്കാൻ നമുക്ക് തിടുക്കം വേണം, ചിലപ്പോൾ നമ്മൾ വേഗത കുറക്കുകയും സമയമെടുക്കുകയും വേണം. അക്ഷരങ്ങളുടെ അമൃതിനോളം വരില്ല മറ്റൊന്നും തുടങ്ങിയ സന്ദേശവും കലാകാരൻമാർ ആംഗ്യത്തിലൂടെ ആവിഷ്കരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.