ഷാർജ: ഇന്റർനാഷനൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ 'എക്സ്പോഷർ' ഫെബ്രുവരി ഒമ്പതു മുതൽ 15 വരെ ഷാർജയിലെ എക്സ്പോ സെൻററിൽ നടക്കും.ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയാണ് ഫോട്ടോഗ്രഫി ഫെസ്റ്റിവൽ ഒരുക്കുന്നത്. ഇന്റർനാഷനൽ ഫോട്ടോഗ്രാഫി, ഫിലിം അവാർഡുകളുടെ അപേക്ഷകളിൽ 80 ശതമാനം വർധനയും ഇൻഡിപെൻഡന്റ് ആൻഡ് ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് അവാർഡിന്റെ രണ്ടാം പതിപ്പിനുള്ള എൻട്രികളിൽ 54 ശതമാനം വർധനയും ഇത്തവണയുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ലോകത്തെ ഏറ്റവും വലുതും വൈവിധ്യപൂർണവുമായ ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഒന്നായ ഫെസ്റ്റിവലിൽ 180 രാജ്യങ്ങളിൽ നിന്നായി 17,330 അപേക്ഷകരുണ്ട്.ഇവയിൽനിന്നാണ് വിജയികളെ പ്രത്യേക ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുക. ലോകത്തെ തന്നെ പ്രഗത്ഭരായ ഫോട്ടോ ജേണലിസ്റ്റുകളും മറ്റുമാണ് ജഡ്ജിങ് പാനലിലുള്ളത്. ഇൻറർനാഷനൽ ഫോട്ടോഗ്രാഫി ആൻഡ് ഫിലിം അവാർഡിന് 10 വിഭാഗങ്ങളിലായി 50,000 ഡോളർ സമ്മാനത്തുകയുണ്ട്. ഇൻഡിപെൻഡന്റ് ആൻഡ് ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് അവാർ മൂന്നു വിഭാഗങ്ങളിലായി 15,000 ഡോളറിലധികം സമ്മാനത്തുകയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.