ഷാർജ: എക്സ്പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ 45 സോളോ ഗ്രൂപ് എക്സിബിഷനുകളിലായി 70 ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാർ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് വരുന്നു. ഫെബ്രുവരി ഒമ്പതു മുതൽ 15വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന മേളയിലെ പ്രദർശനം നിരവധി വൈവിധ്യങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫോട്ടോഗ്രഫിയുടെ ശക്തമായ പങ്ക് ബോധ്യപ്പെടുത്തുന്ന 28 സംഭാഷണങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ശിൽപശാലകൾ, പ്രഫഷനലുകളുടെയും ഫോട്ടോഗ്രഫി പ്രേമികളുടെയും പഠനാനുഭവങ്ങൾ എന്നിവയും പരിപാടിയിലുണ്ടാകും. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്.ജി.എം.ബി) സംഘടിപ്പിക്കുന്ന പരിപാടി സമുദ്രസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യംവെച്ചുള്ളതാണ്. എക്സ്പോഷറിന്റെ ആദ്യ അന്താരാഷ്ട്ര സമുദ്രസംരക്ഷണ ഉച്ചകോടി ഫെബ്രുവരി 10ന് 'നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.