നേത്രാരോഗ്യ ബോധവത്​കരണം

ദുബൈ: തുംബൈ ഗ്രൂപ്പി​െൻറ 'ഓണ്‍ലൈന്‍ സമ്മര്‍ ഹെല്‍ത്ത് ഫെസ്​റ്റിവലി'​െൻറ ഭാഗമായി അജ്​മാന്‍ തുംബൈ യൂനിവേഴ്‌സിറ്റി ഹോസ്​പിറ്റല്‍ വെര്‍ച്വല്‍ പരിപാടി സംഘടിപ്പിച്ചു.

കാഴ്​ചപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങനെ പരിഹരിക്കാമെന്നതും നേത്രാരോഗ്യം പ്രദാനംചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ്​ പരിപാടി ഒരുക്കിയത്​. യു.എ.ഇ ജനസംഖ്യയിലെ മൂന്നിലൊന്നു പേര്‍ 'വരണ്ട നേത്രം' അഥവാ ഡ്രൈ ഐ പ്രശ്‌നമുള്ളവരാണെന്നും ആഗോള ശരാശരിയെക്കാള്‍ കൂടുതലാണിതെന്നും പരിപാടിയിൽ സംസാരിച്ച തുംബൈ യൂനിവേഴ്‌സിറ്റി ഹോസ്​പിറ്റലിലെ കണ്‍സൽട്ടൻറ്​ ഒഫ്​താല്‍മോളജിസ്​റ്റ്​ ഡോ. മുഹമ്മദ് അഹ്മദ് വാസ്​ഫി പറഞ്ഞു.

Tags:    
News Summary - Eye Health Awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.