ദുബൈ: ഫേസ്ബുക്കിലൂടെ തട്ടിപ്പ് നടത്തി 452544 ദിർഹം തട്ടിയെടുത്ത മൂന്ന് നൈജീരിയക്കാർ ക്കെതിരെ വിചാരണ തുടങ്ങി. 99 ദശലക്ഷം ലോട്ടറിയടിച്ചെന്ന് ഇറാഖ് സ്വദേശിയായ പരാതിക് കാരനെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മനം കൈപ്പറ്റണമെങ്കിൽ കൈകാര്യ ചിലവായി 1.23 ലക്ഷം ഡോളർ മുൻകൂർ നൽകണമെന്ന് സംഘം അറിയിച്ചു. ദുബൈയിൽ സംഘത്തെ കണ്ടുമുട്ടിയ പരാതിക്കാരനെ കെട്ടുകണക്കിന് നോട്ടുകൾ കാണിച്ച് വിശ്വാസം ആർജിച്ചു. 20 ലക്ഷം ഡോളറിെൻറ വ്യാജ നോട്ടുകളാണ് പ്രദർശിപ്പിച്ചത്. കള്ളനോട്ട് കൈവശം വെച്ചതിനും മൂവർക്കുമെതിരെ കേസുണ്ട്.
അൽ റാശിദിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ആറിന് ദേരയിൽ നിന്നും ഷാർജയിൽ നിന്നുമായി മൂവരെയും പിടികൂടുകയായിരുന്നു. 41 നും 50 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരാണ് പ്രതികൾ. കോർട്ട് ഒാഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് വാദം കേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.