എ.​ടി.​എ​മ്മു​ക​ൾ വ​ഴി അ​ജ്​​മാ​ൻ വാ​ല​റ്റ് ടോ​പ്പ​പ് ചെ​യ്യാ​നു​ള്ള ക​രാ​റി​ൽ അ​ജ്​​മാ​ൻ സാ​മ്പ​ത്തി​ക​വ​കു​പ്പും അ​ജ്​​മാ​ൻ ബാ​ങ്കും ഒ​പ്പു​വെ​ച്ച​പ്പോ​ള്‍

അ​ജ്​​മാ​ൻ ബാ​ങ്ക്​ എ.​ടി.​എം വ​ഴി അ​ജ്​​മാ​ൻ വാ​ല​റ്റ് ടോ​പ്പ​പ് ചെ​യ്യാ​ൻ സൗ​ക​ര്യം

അ​ജ്​​മാ​ന്‍: അ​ജ്​​മാ​ൻ ബാ​ങ്കി​െൻറ എ.​ടി.​എ​മ്മു​ക​ൾ വ​ഴി അ​ജ്​​മാ​ൻ വാ​ല​റ്റ് ടോ​പ്പ​പ് ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്നു. സ്‌​മാ​ർ​ട്ട് പേ​മെൻറ്​ പ്ലാ​റ്റ്‌​ഫോ​മാ​യ 'അ​ജ്​​മാ​ൻ പേ'​ക്കാ​യി അ​ജ്​​മാ​ൻ വാ​ല​റ്റ് റീ​ചാ​ർ​ജ് സേ​വ​നം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ബാ​ങ്കി​െൻറ എ.​ടി.​എ​മ്മു​ക​ൾ വ​ഴി ന​ൽ​കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ അ​ജ്​​മാ​ൻ സാ​മ്പ​ത്തി​ക വ​കു​പ്പും അ​ജ്​​മാ​ൻ ബാ​ങ്കും ഒ​പ്പു​വെ​ച്ചു. അ​ജ്​​മാ​ൻ ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെൻറ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ർ​വാ​ൻ അ​ഹ​മ്മ​ദ് അ​ൽ അ​ലി​യും അ​ജ്​​മാ​ൻ ബാ​ങ്ക് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​മീ​രി​യും ഇ​രു​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​ജ്​​മാ​ൻ വാ​ല​റ്റ് ടോ​പ്പ​പ് ചെ​യ്യു​ന്ന​തി​നു​ള്ള എ​ളു​പ്പ​വും സൗ​ക​ര്യ​വും ന​ൽ​കാ​നാ​ണ് പു​തി​യ സൗ​ക​ര്യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്​​തി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ൽ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Facility to top up Ajman Wallet through Ajman Bank ATM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.