ദുബൈ: ഐ.പി.എല്ലും ട്വൻറി- 20 ലോകകപ്പും നടത്താനുള്ള യു.എ.ഇയുടെ കഴിവിൽ വിശ്വാസമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ. ടൂർണമെൻറുകൾക്ക് മുന്നോടിയായി ഷാ കഴിഞ്ഞദിവസം യു.എ.ഇ സന്ദർശിച്ചിരുന്നു.എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ബി.സി.സി.ഐക്ക് മികച്ച ബന്ധമാണുള്ളത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ ഭാഗമാണത്. ക്രിക്കറ്റിനാവശ്യമായ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ഇ.സി.ബി ഒരുക്കിയത്.
ഭാവിയിൽ കൂടുതൽ മികച്ച ടൂർണമെൻറുകൾ നടത്താൻ അവർക്ക് ആശംസ നേരുന്നു. ലഭിക്കുന്ന അവസരങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ അവർക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. ദീർഘകാല സൗഹൃദത്തിന് ഇ.സി.ബി ചെയർമാൻ ശൈഖ് നഹ്യാൻ മബാറാഖ് ആൽ നഹ്യാനോടും വൈസ് പ്രസിഡൻറ് ഖാലിദ് അൽ സറൂനിയോടും നന്ദി അറിയിക്കുന്നു. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാമെന്നും ജയ് ഷാ പറഞ്ഞു.
സെപ്റ്റംബർ 19 മുതലാണ് ഐ.പി.എൽ തുടങ്ങുന്നത്. ഒക്ടോബർ 17ന് ലോകകപ്പും തുടങ്ങും. യു.എ.ഇക്കൊപ്പം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒമാനിൽ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.