ദുബൈ: വാർഷികാഘോഷ ഓഫർ എന്ന പേരിൽ ലുലുവിെൻറ പേരിൽ പരക്കുന്ന വ്യാജ പ്രമോഷൻ ഓഫർ തട്ടിപ്പിൽ വീഴരുതെന്ന് ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് േഗ്ലാബൽ ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. 20ാം വാർഷികത്തോടനുബന്ധിച്ച് ലുലുവിെൻറ ഷോറൂമുകളിൽ മൊബൈൽ ഫോൺ അടക്കം സമ്മാനങ്ങൾ നൽകുന്നു എന്ന രീതിയിലായിരുന്നു വ്യാജ സന്ദേശം.
ഇതിനായി ചോദ്യാവലി പൂരിപ്പിച്ച് നൽകണമെന്നും സന്ദേശത്തിലുണ്ട്. വ്യാജ സൈറ്റ് വഴിയായിരുന്നു തട്ടിപ്പ്. വെബ്സൈറ്റ് മറ്റ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണമെന്നും സന്ദേശത്തിൽ പറയുന്നു. വിജയിക്കുന്നവർക്ക് വിലകൂടിയ ഫോൺ ആയിരുന്നു ഓഫർ. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. ലുലുവിെൻറ ഓഫറുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും വെബ്സൈറ്റിനെയും ആശ്രയിക്കണമെന്നും നന്ദകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.