റാസല്‍ഖൈമ: സമ്മാന അറിയിപ്പുകളോട് ജാഗ്രതയോടെയുള്ള പ്രതികരണം അനിവാര്യമെന്ന് റാക് പൊലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ കാമ്പയിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വ്യാജ സമ്മാനങ്ങളുടെ പേരില്‍ നിരവധി തട്ടിപ്പുകളാണ് നടക്കുന്നതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
അപരിചിതരുടെ സന്ദേശങ്ങളും അവര്‍ അയക്കുന്ന ലിങ്കുകളും അവഗണിക്കുകയാണ് സമ്മാന തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി പറഞ്ഞു. പ്രമുഖ സ്ഥാപനങ്ങളുടെ പേരുകളിലും വ്യാജ സമ്മാന വിതരണക്കാര്‍ ഓണ്‍ലൈനുകളില്‍ വലവിരിക്കാറുണ്ട്. തട്ടിപ്പുകാരുടെ അഭ്യര്‍ഥനകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. സംശയകരമായ സംഭവങ്ങള്‍ ശ്രദ്ധയിൽപെടുന്നവര്ക്ക് 901 നമ്പറില്‍ വിവരം കൈമാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.