കോ​വി​ഡ് ബാ​ധി​ച്ച്​ അ​ഞ്ചു​ പേ​ർ മ​രി​ച്ചെ​ന്ന് വ്യാ​ജ വാ​ർ​ത്ത; ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ

ദു​ബൈ: അ​ബൂ​ദ​ബി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് യു.​എ.​ഇ സ്വ​ദേ​ശി കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചെ​ന്ന വ്യാ​ജ വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്​​ത​തി​ന് ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. അ​ബൂ​ദ​ബി സ്പോ​ർ​ട്​​സ്​ ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ര​ന​ട​ക്ക​മാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ർ​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​യി​രു​ന്നു എ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി. വാ​ർ​ത്ത ന​ൽ​കി​യ വ്യ​ക്തി​യും സം​പ്രേ​ഷ​ണം ചെ​യ്​​ത ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി ട്വീ​റ്റ് ചെ​യ്​​തു. വാ​ർ​ത്ത പൂ​ർ​ണ​മാ​യും കെ​ട്ടി​ച്ച​മ​ച്ച​താ​യി​രു​ന്നു.

വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന കു​ടും​ബം​പോ​ലും നി​ല​വി​ലി​ല്ലാ​ത്ത​താ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു. വാ​ർ​ത്ത​യു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വി​ല​യി​രു​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.