'ഫാൽക്കൻറിയുടെ ഭാവി' ശാസ്ത്രസമ്മേളനം

അബൂദബി: 18ാമത് അന്താരാഷ്​ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്‌സിബിഷ​െൻറ ഭാഗമായി 'ഫാൽക്കൻറിയുടെ ഭാവി' എന്ന വിഷയത്തിൽ ശാസ്ത്രസമ്മേളനം നടക്കും.ഫാൽക്കൻറിക്ക് നിയമസാധുതയും ആഗോള അംഗീകാരവും ലഭിച്ച് 10 വർഷത്തിനുശേഷം നടക്കുന്ന സമ്മേളനമാണിത്.

ഐക്യരാഷ്​ട്രസഭയുടെ പൈതൃക പട്ടികയിൽ 2010 നവംബറിലാണ് ഫാൽക്കൻറി ഇടംനേടിയത്. യുനെസ്‌കോയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ എമിറേറ്റ്‌സ് ഫാൽക്കനേഴ്‌സ് ക്ലബും ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഫാൽക്കൻറി ആൻഡ് കൺസർവേഷൻ ഓഫ് ബേഡ്‌സ് ഓഫ് പ്രേ (ഐ.എ.എഫ്) എന്നിവയും സഹകരിക്കും.

90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 110 ഫാൽക്കൻറി ക്ലബുകളും സ്ഥാപനങ്ങളും ലോകമെമ്പാടുമുള്ള 75,000 ലേറെ ഫാൽക്കനർമാരും പങ്കെടുക്കും.

പശ്ചിമ അബൂദബിയിലെ റൂളേഴ്‌സ് പ്രതിനിധിയും എമിറേറ്റ്‌സ് ഫാൽക്കനേഴ്‌സ് ക്ലബി​െൻറ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നെഹ്‌യാ​െൻറ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെയാണ് അബൂദബി നാഷനൽ എക്‌സിബിഷൻ സെൻററിൽ അന്താരാഷ്​ട്ര വേട്ടയാടൽ, കുതിരസവാരി പ്രദർശനം നടക്കുക.

Tags:    
News Summary - ‘Falconry’s Future’ Scientific Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.