ദുബൈ: ഐ.പി.എൽ പാതിവഴി പിന്നിട്ടേതാടെ മുൻ ഇംഗ്ലണ്ട് താരവും കമേൻററ്ററുമായ കെവിൻ പീറ്റേഴ്സൺ നാട്ടിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താൻ മടങ്ങുന്നതെന്ന് പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ അസാധാരണമായ വർഷമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലാണ്.
അവരോടൊപ്പം എല്ലാദിവസവും ഉണ്ടാവണമെന്നാണ് ആഗ്രഹം. അതിനാൽ ഞാൻ മടങ്ങുന്നുവെന്നും കെ.പി ട്വിറ്ററിൽ കുറിച്ചു. പീറ്റേഴ്സണ് പകരം കമേൻററ്ററായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര എത്തിയിട്ടുണ്ട്. ഈ സീസണിൽ ഡൽഹി ചാമ്പ്യന്മാരാകുമെന്ന പ്രവചനത്തോടെയാണ് പീറ്റേഴ്സൺ യു.എ.ഇയിൽ എത്തിയത്. മടങ്ങുേമ്പാഴും പീറ്റേഴ്സൺ ചാമ്പ്യന്മാരാകാൻ സാധ്യതയുള്ള മൂന്നുപേരെ ചൂണ്ടിക്കാണിക്കുന്നു- ഡൽഹി, ബാംഗ്ലൂർ, മുംബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.