ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും നിശ്ചയദാർഢ്യ വിഭാഗത്തിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹെവൻലി എയ്ഞ്ചൽസ് എന്ന കൂട്ടായ്മയും ചേർന്ന് 'സായൂജ്യം' എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബാരക്കുട ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തകൻ രാജു മാത്യു ഉദ്ഘാടനം ചെയ്തു. ഹെവൻലി എയ്ഞ്ചൽസ് അമരക്കാരും രക്ഷാകർത്താക്കളും സമൂഹത്തിന് മാതൃക തന്നെയാണെന്ന് രാജു മാത്യു പറഞ്ഞു.
ചടങ്ങിൽ കുട്ടികളോടൊപ്പം അവരുടെ രക്ഷാകർത്താക്കളും പരിപാടികൾ അവതരിപ്പിച്ചു. നാടൻപാട്ടും മിമിക്രിയുമായി കലാഭവൻ ഹമീദും സിനിമ ഗാനങ്ങളുമായി ഹർഷ ചന്ദ്രനും പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ ഒരുക്കിയിരുന്നു. മഷൂമ് ഷാ, രാജു തേവർമടം, ശ്യാം വിശ്വനാഥൻ, ഷാബു സുൽത്താൻ, സുധീർ സുബ്രഹ്മണ്യൻ, പ്രതാപ് നായർ, രാജീവ് പിള്ള, ഹാരിസ്, ഷിനോയ് സോമൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.