അജ്‌മാൻ: കൊച്ചന്നൂർ പ്രവാസി കൂട്ടായ്മ കുടുംബസംഗമം അജ്‌മാൻ അൽറയാൻ ഹോട്ടലിൽ നടന്നു. സെക്രട്ടറി ഉബൈദ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് നാസർ അൽദാന അധ്യക്ഷത വഹിച്ചു.
രക്ഷധികാരി ഇഖ്ബാൽ, ചെയർമാൻ ജാഫർ, അഡ്വൈസറി ബോർഡ് അംഗം ബാബു ആഞ്ഞിലക്കടവത്ത്, വൈസ് പ്രസിഡന്‍റ് റഷീദ്, വൈസ് പ്രസിഡൻറ് ഫാറൂഖ്, ജോ. ട്രഷറര്‍ മുസമ്മില്‍, മീഡിയ കണ്‍വീനര്‍ മുനാദിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.എ.ഇയിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷഫീർ, റാഫി എട്ടാംതറ, മുഹമ്മദലി, സലീം കൊച്ചംകുളം, ഇസ്മായിൽ പുതുമന എന്നിവരെ ബിസിനസ് അച്ചീവ്‌മെന്‍റ് പുരസ്‌കാരം നൽകിയും മെഡിക്കൽ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോ. ഷാഫി, ഡോ. ജഫീർ എന്നിവരെ പ്രത്യേക ഗ്രേറ്റസ്റ്റ് അപ്പ്രീസിയേഷൻ അവാർഡ് നൽകിയും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നയാന ജഫീർ, ഫാത്തിമ ദിയ റസാഖ് എന്നീ വിദ്യാർഥികളെ എസ്.എസ്.എൽ.സി എക്‌സലൻസി അവാർഡ് നൽകിയും സംഗമത്തിൽ ആദരിച്ചു.
കുട്ടികളുടെ കലാപരിപാടികളും സംഗീത വിരുന്നും സംഗമത്തിന് മാറ്റുകൂട്ടി. ഷിഫാ അൽജസീറ മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ചെക്കപ്പും നടന്നു. ട്രഷറർ ശിഹാബ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.