അബൂദബി: സാമൂഹിക സഹവർത്തിത്വ ശാക്തീകരണവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളു ടെ പ്രോത്സാഹനവും ലക്ഷ്യമാക്കി ഫാമിലി സ്കൂൾ ആപ്ലിക്കേഷൻ (അദീദഖ്) പുറത്തിറക്കി. അൽ ബ തീൻ കൊട്ടാരത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സന്നിഹിതരായ ഇഫ്താർ മീറ്റിലാണ് ആപ്ലിക്കേഷൻ പ്രകാശനം ചെയ്തത്. വിദ്യാലയ സമൂഹത്തിൽ സുസ്ഥിരതയും വിദ്യാർഥികളുടെ അക്കാദമികവും സാമൂഹികവുമായ പ്രകടനങ്ങളിൽ ഗുണപ്രദമായ ഫലവും ആപ്ലിക്കേഷൻ വഴിയുണ്ടാകുമെന്ന് കരുതപ്പെടുന്നു.
അധ്യാപക-രക്ഷാകർത്താവ് യോഗം, സാംസ്കാരിക^വിനോദ പരിപാടികൾ, സന്നദ്ധസേവന പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ തീയതികളൊക്കെ ആപ്ലിക്കേഷനിൽ സജ്ജീകരിക്കാൻ സാധിക്കും. െഎ.എസ്.ബി.എൻ (ഇൻറർനാഷനൽ സ്റ്റാൻഡേഡ് ബുക്ക് നമ്പർ) റീഡർ ആപ്ലിക്കേഷൻ, ക്യൂ.ആർ കോഡ്, ജിയോ ലൊക്കേഷൻ തുടങ്ങി നിരവധി ഫീച്ചറുകളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. കുടുംബത്തിനും സ്കൂളിനും ഇടയിലെ ആശയ വിനിമയ മാധ്യമമായി ആപ്ലിക്കേഷൻ വർത്തിക്കുമെന്ന് പ്രകാശന ചടങ്ങിൽ പെങ്കടുത്തവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.