ദുബൈ: 43 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു തിരിക്കുന്ന മാറഞ്ചേരി താമലശ്ശേരി സ്വദേശി ബഷീർ ഏനുവിന് യു.എ.ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്മ 'തണ്ണീർപന്തൽ'യാത്രയയപ്പ് നൽകി. സുധീർ മന്നിങ്ങയിലിന്റെ അധ്യക്ഷതയിൽ ദുബൈ അൽ ബവാറ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഷമീം മുഹമ്മദ് സ്വാഗതവും അക്ബർ വടിക്കിനിത്തേൽ നന്ദിയും രേഖപ്പെടുത്തി.
സുധീർ, അക്ബർ, ഷാഫി കാഞ്ഞിരമുക്ക് എന്നിവർ ബഷീറിന് ഉപഹാരങ്ങൾ കൈമാറി. സൈനുദ്ദീൻ, ഫക്രുദ്ദീൻ, നസീബ്, ഷാജി, കമറുദ്ദീൻ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.