ദുബൈ: യു.എ.ഇ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയും ദുബൈ സുന്നി സെൻറർ മദ്റസ പ്രധാനാധ്യാപകനുമായിരുന്ന അബ്ദുന്നാസർ മൗലവിക്ക് റേഞ്ച് യോഗത്തിൽ യാത്രയയപ്പ് നൽകി. ശുഹൈബ് തങ്ങൾ പ്രാർഥന നടത്തി. അച്ചൂർ മൊയ്തീൻ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ തങ്ങൾ അൽഐൻ ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, അബ്ദുൽ കരീം ഫൈസി അജ്മാൻ, ഇബ്രാഹിം ഫൈസി ദുബൈ, അബ്ദുൽ ഹമീദ് ഉമരി അബൂദബി, ഷൗക്കത്ത് മൗലവി ദൈദ്, ശാക്കിർ ഹുദവി ഫുജൈറ, മൂസക്കുട്ടി ഹാജി ഷാർജ, അബ്ദുൽ ലത്തീഫ് അൻവരി ബനിയാസ്, മുഹമ്മദ് ബഷീർ ഹുദവി അൽ ഐൻ, അബ്ദുൽ ലത്തീഫ് ഫൈസി ഷാർജ, അബ്ദുൽ ജലീൽ ദാരിമി ഷാർജ, അബ്ദു റഷീദ് അൻവരി അൽഐൻ, ശരീഫ് റഹ്മാനി മുസഫ്ഫ എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ തങ്ങൾ അൽഐൻ മെമന്റോയും ശുഹൈബ് തങ്ങൾ ഉപഹാരവും നൽകി. അബ്ദുന്നാസർ മൗലവി മറുപടി പ്രസംഗം നടത്തി. അബ്ദുറഷീദ് ദാരിമി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.