ദുബൈ: 18 വർഷത്തെ പ്രവാസം മതിയാക്കി യു.എ.ഇ തിരുവനന്തപുരം തുരുത്തി പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ഫസിലുൽ ഹഖ് നാട്ടിലേക്ക് മടങ്ങുന്നു. റെസിഡൻസ് അപ്പാർട്മെൻറിൽ ജീവനക്കാരനായാണ് പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്. നാലു വർഷത്തെ ഹോട്ടൽ ജോലിക്ക് ശേഷം ഏഴ് വർഷക്കാലം ഷാർജ സംസം ഒാട്ടോ സ്പെയർ പാർട്സ് ഷോറൂമിൽ ഡ്രൈവറായും അവിടെ നിന്ന് അബൂദബി ബ്യൂടെക് കമ്പനിയിൽ ഏഴു വർഷക്കാലം മെസഞ്ചറായും ജോലി നോക്കി.
യു.എ.ഇയിൽ ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ സജീവമായ ഫസിലുൽ ഹഖ്, കോവിഡ് കാലത്ത് ഒറ്റക്കും കൂട്ടമായും നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസമേകാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. ഷാർജ ഐ.എം.സി.സി തിരുവനന്തപുരം ജില്ല സെക്രട്ടറി, യു.എ.ഇ തുരുത്തി പ്രവാസി കൂട്ടായ്മ പ്രസിഡൻറ്, തുരുത്തി പ്രവാസി ഫൗണ്ടേഷൻ സെക്രട്ടറി, യു.എ.ഇ അനന്തപുരി പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തുരുത്തി മുസ്്ലിം ജമാഅത്ത് ജോയൻറ് സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് തുരുത്തി ഖദീജ മൻസിലിൽ പരേതരായ സി.പി ഷാഹുൽ ഹമീദിെൻറയും ഖദീജ ബീവിയുടെയും മകനാണ്. അസൂറ ബീഗമാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫർഹാൻ, അൽഫിയ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.