കോവിഡ് പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി അബൂബക്കർ ഓക്‌സിജൻ സിലിണ്ടറുമായി 

കോവിഡ് മുന്നണിപ്പോരാളി അബൂബക്കറിന്​ യാത്രാമൊഴി

അബൂദബി: കോവിഡ് പകർച്ചവ്യാധിക്കിടയിൽ അബൂദബിയിലും നാട്ടിലും മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നയാളാണ്​ കഴിഞ്ഞ ദിവസം നാട്ടിൽ അന്തരിച്ച നാദാപുരം കുറുവന്തേരി സ്വദേശിയും അബൂദബി സംസ്ഥാന കെ.എം.സി.സിയുടെ സജീവ പ്രവർത്തകനുമായിരുന്ന അറക്കേൻറവിട അബൂബക്കർ (45) എന്ന ആർക്ക. രണ്ടാഴ്ച മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടർന്ന്​ ചികിത്സയിലായിരുന്നു.

അബൂദബിയിൽ നാദാപുരം കെ.എം.സി.സി നിയോജക മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡൻറുമായും പ്രവർത്തിച്ചിരുന്നു. കോവിഡി​െൻറ തുടക്കത്തിൽ കെ.എം.സി.സി അബൂദബി സംസ്ഥാന കമ്മിറ്റി വളൻറിയർമാരിൽ പ്രധാനിയായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ അബൂദബിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷവും പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധസേവനരംഗത്തും സ്വന്തം ആരോഗ്യംപോലും നോക്കാതെ സജീവമായി. അബൂദബിയിൽ സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന അബൂബക്കർ ഒട്ടേറെപ്പേരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്തു. നിലവിൽ മുസ്​ലിംലീഗ് കുറുവന്തേരി ശാഖ സെക്രട്ടറിയായിരുന്നു.

Tags:    
News Summary - Farewell to Covid Front Aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.