അജ്മാന്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ഒ.സി. അബ്ദുറഹ്മാൻ മഞ്ചേരിയിലേക്ക് മടങ്ങുന്നു. മഞ്ചേരി പുല്ലഞ്ചേരിയിലും സമീപപ്രദേശങ്ങളിലും ഖാദിയായിരുന്ന ഒ.സി. മുഹമ്മദ് മുസ്ലിയാർ മകന് ഒ.സി. അബ്ദുറഹ്മാൻ 1985 ജൂൺ 25നാണ് അബൂദബിയിൽ എത്തിയത്.
സാനിറ്ററി കടയിൽ അസിസ്റ്റന്റ് മാനേജറായിട്ടായിരുന്നു തുടക്കം.10 വർഷം ജോലിചെയ്ത ഒ.സി പിന്നീട് ഷാര്‍ജ അല്‍സാരി സാനിറ്ററി വെയര്‍ എന്ന കമ്പനിയിലേക്ക് മാറി.
ഷാർജയിൽ നാലുവർഷം പൂര്‍ത്തിയാക്കി അജ്മാനിലെ ബിന്‍ സാലഹ് ജനറല്‍ ട്രേഡിങ് എന്ന കമ്പനിയിലേക്കായി ജോലി. പതിനൊന്ന് വര്‍ഷത്തിനുശേഷം 2011ല്‍ സര്‍ക്കാര്‍ മേഖലയിലെ മെസഞ്ചര്‍ വിഭാഗത്തിലേക്ക് ജോലി മാറി. സ്റ്റാറ്റിസ്റ്റിക്സ് മിനിസ്ട്രി ഓഫ് ലേബര്‍ തുടങ്ങിയവയില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോലിചെയ്യവെയാണ് വിരമിക്കുന്നത്. കൊറോണക്കാലത്ത് വിവിധ മേഖലയിലുള്ളവര്‍ക്ക് പി.സി.ആർ, വാക്സിന് തുടങ്ങിയവക്ക് സഹായം നല്കി. നാട്ടില്‍ പൊതുപ്രവർത്തന രംഗത്തും കലാ, കായിക രംഗത്തും സജീവമായിരുന്ന ഒ.സി ഒരു പ്രഫഷനൽ ഗോൾകീപ്പർ കൂടിയാണ്. എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയവയില്‍ ഭാരവാഹിത്വം വഹിച്ചിരുന്നു. പ്രീ ഡിഗ്രി പഠനശേഷമാണ് പ്രവാസലോകത്തേക്ക് എത്തുന്നത്. ഗള്‍ഫിലെത്തിയ ഒ.സി. അബ്ദുറഹ്മാൻ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി. ഈ കാലയളവില്‍ അജ്മാന് സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ല പ്രസിഡന്റ്, മഞ്ചേരി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെത്തിയാല്‍ ശിഷ്ടകാലം മുന്‍കാലങ്ങളിലെപോലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ സജീവമാകാനാണ് ഒ.സി ആഗ്രഹിക്കുന്നത്.
ഭാര്യ ആയിഷ. മക്കൾ: സുവൈബ, ശുഐബ, മുഹമ്മദ് റാസിഖ്, മുഹമ്മദ് സ്വാദിഖ്. മൂന്നര പതിറ്റാണ്ടത്തെ പ്രവാസ ജീവിതം വലിയ സൗഹൃദ വലയം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമായി ഒ.സി. കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.