ദുബൈ: 35 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഷക്കീർ ബാവുവിന് ഒസാക്സ് യു.എ.ഇ ചാപ്റ്റർ യാത്രയയപ്പ് നൽകി. 1988ൽ യു.എ.ഇയിൽ എത്തിയ ഷക്കീർ ബാവു ജോസഫ് അഡ്വർടൈസിങ്, ജോസഫ് ഇൻഡസ്ട്രീസ്, മജസ്റ്റിക് കാർട്ടിയർ, അജ്മൽ പെർഫ്യൂംസ് തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു.
കഴിഞ്ഞ 28 വർഷമായി അജ്മൽ പെർഫ്യൂംസിലെ ജീവനക്കാരനാണ്.ദേര മാലിക് റസ്റ്റാറന്റിൽ നടന്ന യാത്രയയപ്പിൽ ഇ.എസ്. സമദ് സ്വാഗതവും ജാഫർ സാദിഖ്, ജ്ഞാനശേഖരൻ, പി.കെ. സലിം, പി.എം. അബ്ദുൽ റസാഖ്, എം.എ. നസീർ, പി.ഐ. മജീദ്, ജലീൽ കോടമ്പി, റഫീഖ് മൊയ്ദു, ബേബി തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടിയോടനുബന്ധിച്ച് ഒസാക്സ് യു.എ.ഇ ചാപ്റ്ററിന്റെ ഉപഹാരം ഷക്കീർ ബാവുവിന് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.