ദുബൈ: ഒരു കാലത്തും അധികാരശക്തിയിലൂടെ മത രാഷ്ട്രമാക്കാനുള്ള ഫാഷിസ്റ്റ് നീക്കം മതനിരപേക്ഷ ഇന്ത്യയിൽ സാധ്യമാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദർശനാർഥം ദുബൈയിൽ എത്തിയ മുസ്ലിം ലീഗ് നേതാവ് ടി.പി. ഹസൻ മാസ്റ്റർക്ക് ഏറാമല പഞ്ചായത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ സ്വീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ന്യൂനപക്ഷ വിഷയങ്ങളിൽ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾപോലും ലീഗ് നിലപാടുകൾ ശരിവെക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി. മുനീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, ടി.പി. ഹസൻ മാസ്റ്ററെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ടി.പി. ഹസൻ മാസ്റ്റർ, പി.കെ. ജമാൽ, പി.പി. അൻവർ, സക്കരിയ കുന്നുമ്മക്കര, പി.കെ. അസീസ്, കെ.ടി.കെ. ഫൈസൽ, ടി.പി. റസാഖ്, എം.ഇ. കുഞ്ഞമ്മദ്, മമ്പള്ളി ശഖീർ, നസീർ ഐക്കോത്ത്, കെ.പി. ഫഹദ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് നേതാവും വയനാട് മുട്ടിൽ യതീംഖാന പ്രസിഡന്റുമായ എം.എ. ജമാമിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.