അബൂദബി: രോഗബാധിതയായ മകൾക്ക് കരൾ പകുത്ത് നൽകി പിതാവ്. നാലു വയസ്സുകാരി റസിയ ഖാനാണ് പിതാവ് ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയത്. ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് കുട്ടികൾ കരൾ സ്വീകരിക്കുന്ന ആദ്യ കേസാണിത്. അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് കരൾമാറ്റ ശസ്ത്രക്രിയ നടന്നത്.
ഇതുവഴി അപൂർവ കരൾ രോഗത്തെ അതിജീവിക്കാൻ നാലുവയസ്സുകാരിക്ക് സാധിച്ചു. ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നും യു.എ.ഇയിൽ 14 വർഷങ്ങൾ മുമ്പ് എത്തിയതാണ് റസിയയുടെ കുടുംബം. അപൂർവമായ ജനിതക കരൾ രോഗം തിരിച്ചറിഞ്ഞത് റസിയ ജനിച്ചു മൂന്നാം മാസമാണ്. രോഗം മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവെക്കൽ മാത്രമാണ്.
ബുർജീൽ അബ്ഡോമിനൽ മൾട്ടി- ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിന്റെ ട്രാൻസ്പ്ലാന്റ് സർജറി ഡയറക്ടർ ഡോ. റെഹാൻ സൈഫിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കരൾ മാറ്റിവെച്ചത്. ഡോക്ടർമാരായ ജോൺസ് മാത്യു, ഗൗരബ് സെൻ, രാമമൂർത്തി ഭാസ്കരൻ, കേശവ രാമകൃഷ്ണൻ, ശ്യാം മോഹൻ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.