അബൂദബി : ഇസ്ലാമിക് പുതുവൽസര ദിനം പ്രമാണിച്ച് (1441 ഹിജറ വർഷം) മുഹറം ഒന്നിന് യു.എ.ഇയി ൽ പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇയിലെ മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പ െടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക ്കും.
ഈ മാസാവസാനം ചന്ദ്ര ദർശനത്തെ തുടർന്ന് ഹിജറ പുതുവത്സര ദിനം എന്നായിരിക്കുമെന്ന് ഔദ്യോഗികമായി തീരുമാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവന്മെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മുഴുവൻ വേതനവും ഉറപ്പാക്കി ഔദ്യോഗിക അവധിദിനം പ്രഖ്യാപിച്ചത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, മറ്റു സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റ്സുകളിലെ ഭരണാധികാരികൾ, യു.എ.ഇയിെലയും, അറബ്-ഇസ്ലാമിക് രാജ്യങ്ങളിലെയും ജനങ്ങൾ എന്നിവർക്ക് മന്ത്രാലയം പുതുവൽസരാശംസകൾ നേർന്നു.
മാനവ വിഭവശേഷി- സ്വദേശിവത്ക്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയും പ്രസിഡൻറ് ശൈഖ് ഖലീഫക്കും മറ്റു ഭരണാധികാരികൾക്കും പുതുവത്സരാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.