ട്രാക്കില്ലാ​ത്ത ട്രാമിനായി സാധ്യത പഠനം

ദുബൈ: ദുബൈ നഗരത്തിൽ സർവിസ്​ നടത്തുന്ന ട്രാമിൻെറ പാളങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച്​ സാധ്യത പഠനം നടത്താൻ തീരുമാനം. ദുബൈയിൽ നടന്ന മെന ട്രാൻസ്​പോർട്ട്​ കോൺഗ്രസിലാണ്​ തീരുമാനം.

ഇതുസംബന്ധിച്ച കരാറിൽ ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി സുസോയുമായി ആർ.ടി.എ ഒപ്പുവെച്ചു.

ഓട്ടോണമസ് റെയിൽ റാപ്പിഡ് ട്രാൻസിറ്റ് എന്ന സംവിധാനം ദുബൈയിൽ കൊണ്ടുവരുന്നതിനാണ് കമ്പനിയുമായി കരാർ ഒപ്പിട്ടത്.

പാളങ്ങൾ ഒഴിവാക്കുന്നതോടെ ട്രാം സർവിസിന്‍റെ ഗുണമേന്മ കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തിൽ.

പാം ജുമൈയിലേക്ക് സർവിസ് നടത്തുന്ന മോണോ റെയിലിൽ നോൾകാർഡ് വഴി പണമടക്കാൻ പാം ജുമൈ ഡെവലപ്പർമാരായ നഖീലുമായും കരാർ ഒപ്പിട്ടു. നിലവിൽ മെട്രോയിലും ബസിലും ടാക്സിയിലും പാർക്കുകളിലുമെല്ലാം പണം നൽകാൻ നോൾകാർഡ് ഉപയോഗിക്കുന്നുണ്ട്.

ദുബൈ ഇൻവെസ്റ്റ് പാർക്കിലെ മെട്രോ സ്റ്റേഷൻ പരിസരം വികസിപ്പിക്കുന്നതിന് ദുബൈ ഇൻവെസ്റ്റ്​മെന്‍റ്​ പാർക്കുമായും കരാർ ഒപ്പിട്ടു.

Tags:    
News Summary - Feasibility study for trackless tram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.