ബലിപെരുന്നാൾ: അഞ്ചിടത്ത്​ പീരങ്കി മുഴങ്ങും

ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച്​ അഞ്ചിടങ്ങളിൽ ഈദ്​ പീരങ്കിയൊരുക്കി ദുബൈ പൊലീസ്​. സബീൽ മോസ്​ക്​, മൻഖൂൽ, അൽ മംസാർ, അൽ ബറാഹ, നാദൽ ഹമർ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്​കാരം നടക്കുന്ന സ്ഥലങ്ങളിലാണ്​ പീരങ്കി. ഒരുക്കം പൂർത്തിയായതായി പൊലീസ്​ ജനറൽ ഡിപ്പാർട്മെൻറ്​ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ റാശിദ്​ ഖലീഫ അൽ ഫലാസി പറഞ്ഞു.

പെരുന്നാൾ നമസ്​കാരം കഴിഞ്ഞയുടനാണ്​ പീരങ്കി മുഴങ്ങുക. നോമ്പുതുറയും പെരുന്നാളും അറിയിക്കാനാണ്​ മുമ്പ്​ പീരങ്കി മുഴക്കിയിരുന്നത്​. സമയം അറിയാൻ ആധുനിക സാ​ങ്കേതികവിദ്യകളുള്ള കാലത്തും പാരമ്പര്യം പിന്തുടരുന്നതി​െൻറ ഭാഗമായാണ്​ പീരങ്കി മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Feast of Sacrifice: Cannons will be fired at five places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.