ദുബൈ: 32 വർഷത്തെ ആശുപത്രിസേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘ഇമ’യുടെ ആദ്യകാല അംഗമായ വത്സ മാത്യുവിനെ ആദരിച്ചു. ദേര സീ ലോർഡ് റസ്റ്റാറൻറിൽ നടന്ന ഇമ എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ മുതിർന്ന അംഗം കലാം കെ.എം. വത്സ മാത്യുവിന് ഉപഹാരം സമ്മാനിച്ചു.
പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അഹമ്മദ് ജമാൽ, ആബിദ് ജമാൽ എന്നിവരേയും ഗൾഫ് യുനൈഡ് എഫ്.സിയുടെ മികച്ച ഫുട്ബാൾ താരമായി തിരഞ്ഞെടുത്ത മുഹമ്മദ് ഹിലാലിനേയും ഇമ പ്രസിഡന്റ് സലീം കളത്തിങ്ങൽ, നാസർ ചിറക്കൽ, ശിവൻ പാണ്ടിക്കാട് എന്നിവർ ഉപഹാരം നൽകി ആദരിച്ചു.
ജമാൽ കെ.എം, സുരേഷ് ചൂണ്ടയിൽ, ഷൗക്കത്ത് പി.എം, ഫൈസൽ ബാബു, റഹിസ്, ഷമീം കെ, മജീദ് പന്തല്ലൂർ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. അസ്കർ പി, രാജേഷ്, ഇബ്രാഹിം എൻ.കെ, ജംഷീർ, സജിം, ഷബീറലി തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.