ഷാർജ: അൽ ബുഹൈറ പ്രദേശത്ത് കഴിഞ്ഞ ദിവസം കെട്ടിടത്തിെൻറ ഒന്നാം നിലയിൽനിന്ന് വീണ നാല് വയസ്സുള്ള അറബ് ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബാൽക്കണിയിൽ കളിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം സംഭവത്തിന് പിന്നിൽ എന്തെങ്കിലും ക്രിമിനൽ നടപടിയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഇത് അപകടമാണെന്ന് സ്ഥിരീകരിച്ചതെന്ന് ബുഹൈറ പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുല്ല സേലം അൽ നഖ്ബി പറഞ്ഞു. അൽ നഖ്‌ബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുട്ടിയുടെ ആരോഗ്യം പരിശോധിക്കാൻ ആശുപത്രിയിലെത്തി. കുട്ടിയുടെ ജീവൻ രക്ഷിച്ച അതിവേഗ നടപടിക്ക് പിതാവ് ഷാർജ പൊലീസിന് നന്ദി പറഞ്ഞു.
അനിഷ്ടസംഭവങ്ങൾ നടക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അൽ നഖ്ബി കമ്യൂണിറ്റി അംഗങ്ങളോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. ഫർണിച്ചർ, സീറ്റുകൾ, മേശകൾ എന്നിവ വിൻഡോകൾക്കടുത്തോ ബാൽക്കണിയിലോ സൂക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.