ദഫ്​റ ജലോത്സവത്തിന്​ നാളെ തുടക്കം

അബൂദബി: പത്ത്​ ദിവസം നീണ്ടുനിൽക്കുന്ന ദഫ്​റ ജലോത്സവം വെള്ളിയാഴ്​ച ഒൗദ്യോഗികമായി ആരംഭിക്കും. ശനിയാഴ്​ച നടക്കുന്ന മത്സരത്തിൽ 110 പായ്​വഞ്ചികൾ  പ​െങ്കടുക്കുമെന്നാണ്​ സംഘാടകരുടെ കണക്കുകൂട്ടൽ.  42 ലക്ഷം ദിർഹം സമ്മാനം നൽകുന്ന ഉത്സവത്തിലേക്ക്​ 4000 തുഴച്ചിലുകാരാണ്​ പത്ത്​ ദിവസങ്ങളിലായി പായ്​വഞ്ചിയുമായി എത്തുന്നത്​. ഏപ്രിൽ 28നാണ്​ സമാപനം. മരത്തി​​​െൻറ പരമ്പരാഗത മഹ്​മൽ ബോട്ട്​ റേസ്​, കൈറ്റ്​  ​ൈഹഡ്രോഫിൽ റേസ്​ തുടങ്ങിയവ കാഴ്​ചക്കാർക്ക്​ ആവേശമാകും. നെയ്​മീൻ പിടിത്ത മത്സരം പത്ത്​ ദിവസവുമുണ്ടാകും. കൂടാതെ നീന്തൽ, ഫുട്​ബാൾ, വോളി​ബാൾ ടൂർണമ​​െൻറുകളും നടക്കും. കഴിഞ്ഞ വർഷം 70,000 പേരാണ്​ മത്സരം വീക്ഷിക്കാനെത്തിയത്​. 
 

Tags:    
News Summary - fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.