ഷാർജ: 16ാമത് ഷാർജ പൈതൃകാഘോഷങ്ങൾക്ക്, ഉപനഗരമായ ഖോർഫക്കാനിൽ വെള്ളിയാഴ്ച തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു. ഷാർജ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവം ‘വിത്ത് ഹെരിറ്റേജ്, വീ റൈസ്’ എന്ന പേരിലാണ് നടക്കുക. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള മികച്ച പിന്തുണയും സഹകരണവും ഇതിന് വേണമെന്ന് ഖോാർഫക്കൻ നഗരസഭ കൗൺസിൽ ചെയർമാൻ റാഷിദ് ഖമിസ് ഉബൈദ് ആൽ നഖ്ബി പറഞ്ഞു. ഷാർജ പട്ടണത്തിൽ നടക്കുന്ന പൈതൃകോത്സവം ഇതിനകം ഒരു ലക്ഷം പേരാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.